കൊല്ലം: കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സിആര്‍ മഹേഷിന്റെ കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. മഹേഷിന്റെ അമ്മയുടെ പേരിലുളള സ്ഥലവും വീടും പണയംവച്ച് കരുനാഗപ്പളളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നെടുത്ത വായ്പയാണ് കുടിശികയായത്. നിലവില്‍ 23.84 ലക്ഷം രൂപയാണ് അടച്ചുതീര്‍ക്കാനുളളത്. ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കുടുംബം പ്രതിസന്ധിയിലാണ്.
2015 ലാണ് 16.68 ലക്ഷം രൂപ വായ്‌പ്പെയെടുക്കുന്നത്. ഇതാണ് 7.25 ലക്ഷം രൂപ പലിശയടക്കം 23.94 ലക്ഷം രൂപയായത്. നിലവില്‍ കുിശിക മാത്രം 14.6 ലക്ഷം രൂപയാണ് അടക്കാനുളളത്. ജപ്തി നടപടികളുടെ ഭാഗമായി വസ്തു അളന്ന് തിട്ടപ്പെടുത്തുമെന്ന് കാട്ടി മഹേഷിന്റെ അമ്മക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. .
എട്ട് അംഗങ്ങള്‍ താമസിക്കുന്ന വീടാണിത്. ജപ്തി നടപടികള്‍ ഇളവ് ചെയ്ത് തിരിച്ചടവിന് ആറ്മാസത്തെ സാവകാശം നല്‍കാന്‍ ഇടപെണമെന്നാവശ്യപ്പെട്ട് മഹേഷിന്റെ അമ്മ സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ , സഹകരണ രജിസ്ട്രാര്‍ ,ബാങ്ക് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് നിവേതനം നല്‍കിയിട്ടുണ്ട്. .
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പളളിയില്‍ നിന്ന് മത്സരിച്ച മഹേഷ് പരാജയപ്പെട്ടിരുന്നു. മഹേഷിന്റെ സഹോദരന്‍ സിആര്‍ മനോജ് സിപിഐ ,എഐവൈഎഫ് നേതാവും ഫ്രൊഫഷണല്‍ നാടക പ്രവര്‍ത്തകനുമാണ്.

