റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്ക് മാറ്റില്ല, ഇടതുപക്ഷത്തിനൊപ്പം തന്നെ തുടരുമെന്ന് തൃശ്ശൂര്‍ മേയര്‍ എം. കെ വര്‍ഗീസ്

January 22, 2021 - 11:56 am

തൃശ്ശൂര്‍: എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് തൃശ്ശൂര്‍ മേയര്‍ എം. കെ വര്‍ഗീസ്. കോണ്‍ഗ്രസ് വിമതനായ എം. കെ വര്‍ഗീസ് എല്‍.ഡി.എഫ് പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

‘എന്നെ ആദ്യമായി സമീപിച്ചത് എല്‍.ഡി.എഫാണ്. വാക്കാലുള്ള എഗ്രിമെന്റില്‍ അഞ്ച് വര്‍ഷം എനിക്ക് ഭരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളതാണ്. നാളിതുവരെയുള്ള പ്രയാണത്തില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിട്ടില്ല. സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള അവകാശമുണ്ടെനിക്ക്. മേയറെന്ന നിലയില്‍ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്ന ആവശ്യമായിരുന്നു എനിക്കുണ്ടായിരുന്നത്.

ഒരു മാസക്കാലമായിട്ടേ ഉള്ളുവെങ്കിലും ഇതിലൊന്നും എനിക്ക് ഒരു തടസ്സവും ഉണ്ടായിട്ടില്ല. എന്നോടുള്ള മനോഭാവത്തില്‍ മുന്നോട്ടുള്ള പോക്കില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ മാത്രമേ മാറി ചിന്തിക്കുകയുള്ളു. ഇപ്പോള്‍ എല്‍.ഡി.എഫുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം,’ മേയര്‍ എം. കെ വര്‍ഗീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *