തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകനായിപുന്ന എസ്.വി. പ്രദീപിന്റെ അപകട മരണത്തിലെ ദുഹൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അമ്മ വസന്തകുമാരി സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം പിടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരുതിക്കൂട്ടിയുളള കൊലപാതകമാണ് നടന്നതെന്നും മകന് നീതിലഭിക്കണമെന്നും വസന്തകുമാരി ആവശ്യപ്പെട്ടു.
സത്യത്തിനുവേണ്ടി നിലകൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന മാധ്യമ പ്രവര്‍ത്തകന്റെ അമ്മയാണ് താനെന്നും മകനെ കെണിയില്‍ പെടുത്തുകയായിരുന്നെന്നും അവന് നീതി കിട്ടണമെന്നും നിറകണ്ണുകളോടെ അവര്‍ പറഞ്ഞു. മകനെ ചതിച്ചതാണെന്ന വിശ്വസിക്കുന്നതായും അതെന്തിനാണെന്ന് കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആരുടേയും സ്വാധീനത്തിന് വഴങ്ങുന്നവനായിരുന്നില്ല പ്രദീപ് . മകനെനശിപ്പിച്ചതുപോലെ കുടുംബത്തേയും നശിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും വസന്തകുമാരി പറഞ്ഞു.

