കാസര്‍കോട് സിഎം അബ്ദുളള മൗലവിയുടെ മരണം കോലപാതകമെന്നും ശക്തമായ അന്വേഷണം വേണമെന്നും ജനകീയ അന്വേഷണ കമ്മീഷന്‍

കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎംഅബ്ദുളള മൗലവിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയാണെന്ന് ആക്ഷന്‍ കമ്മറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായ ഡ്രൈവര്‍ ഹുസൈനെ ചോദ്യം ചെയ്താല്‍ കൊലപാതകികളെ കണ്ടെത്താനാവുമെന്നും ജനകീയ അന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ കോഴിക്കോട് പറഞ്ഞു.

2010 ഫെബ്രുവരി 15നാണ് ഖാസിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും, പിന്നീട് ക്രൈം ബ്രാഞ്ചും , സിബിഐയും അന്വേഷിച്ചെങ്കിലും ആത്മഹത്യ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. മരണം ആത്മഹത്യയാണെന്ന് സിബിഐ രണ്ടുതവണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി മടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കാസര്‍കോട് രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ജനകീയ അന്വേഷണ കമ്മീഷന് രൂപം നല്‍കിയത്.

അഭിഭാഷകനായ പിഎ പൗരന്‍, എല്‍സി ജോര്‍ജ്, ടിവി രാജേന്ദ്രന്‍, എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് ഖാസിയെടെ മരണം കൊലപാതകമാെണന്നും ശക്തമായ അന്വേഷണം വേണമെന്നുമുളള നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് എന്ന പേരിലുളള സംഘടനയെ അച്ചടക്കത്തോടെ ഖാസി നയിച്ചതില്‍ പലര്‍ക്കും വിരോധമുണ്ടാായിരുന്നു. അനാവശ്യ ചെലവ് വരുത്തുന്നത് തടഞ്ഞതടക്കം പലതും പ്രശ്‌നമായപ്പോള്‍ ഖാസിയെ കൊന്ന് കടലില്‍ തളളിയതാമെന്നും ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിവൈഎസ്പി ഹബീബിനെതിരെ വകുപ്പുതല അന്വേഷണം വേണം, ഖാസിയുടെ ഡ്രൈവറായിരുന്ന ഹുസൈന് ഖാസി മരിച്ചശേഷം എങ്ങനെ കോടികളുടെ സമ്പത്തുണ്ടായി എന്ന കാര്യം പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കുറ്റക്കാരെന്ന സംശയമുളളവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →