ഫയര്‍ഫോഴ്‌സില്‍ ഇന്റലിജസ് സംവിധാനം വരുന്നു

തിരുവനന്തപുരം: രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനുമായി ഫയര്‍ഫോഴ്‌സിലും ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നു. ഫയര്‍ ഫോഴ്‌സില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇനിമുതല്‍ ഇന്റലിജന്‍സ് വിഭാഗം രഹസ്യ നിരീക്ഷണം നടത്തും. ഫയര്‍ എന്‍ഒസി അപേക്ഷ ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും എഡിജിപി ബി സന്ധ്യ പറഞ്ഞു.

ഫയര്‍ എന്‍ഒസി വൈകുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കെട്ടിട നിര്‍മ്മാണം മുതല്‍ ഫയര്‍ എന്‍ഓസി വൈകിപ്പിച്ചുകൊണ്ട് വലിയ അഴിമതി നടക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കാന്‍ ധാരണയായത്. ഇതിന്റെ അടി്‌സഥാനത്തില്‍ ട്രയല്‍ റണ്‍ നടപടികള്‍ അടിയന്തിര പ്രധാന്യത്തോടെ നടപ്പാകും.

Share
അഭിപ്രായം എഴുതാം