കോഴിക്കോട്: കോഴിക്കോട് കോട്ടാങ്ങല്‍ പാലക്കുറ്റിയില്‍ വീട്ടില്‍ കയറി നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ 2 കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്. ഇന്ന് (20.1.2021)പുലര്‍ച്ചെയോടെയാണ് സംഭവം കാനാംകുന്നത്ത് അന്‍വര്‍സാദിക്കിന്റെ വീട്ടിലാണ് ആക്രമമം ഉണ്ടായത്. അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെസി ഫാസിലിനെയാണ് പോലീസ് കസറ്റഡിയിലെടുത്തത്. മുഖംമൂടി ധരിച്ചെത്തിയായിരുന്നു ആക്രമണം. 12 ഉം 9 ഉം പ്രായമുളള തന്റെ കുട്ടികളെ കെട്ടിയിട്ടുവെന്നും ,ഉമ്മയെ മര്‍ദ്ദിച്ച് വായില്‍ തുണി തിരുകി കെട്ടിയിടുകയായിരുന്നെന്നും അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്‍വര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ചില രേഖകളാണ് സംഘം ആവശ്യപ്പെട്ടത്. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.