പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണാ പകരാനുളള സാധ്യ കുറവാണെന്ന്‌ കണ്ടെത്തല്‍

ന്യൂഡല്‍ഹി: പുകവലിക്കുന്നവര്‍ക്കും, സസ്യാഹാരികള്‍ക്കും, കൊറോണാ വൈറസ്‌ പകരാനുളള സാധ്യത കുറവാണെന്നാണ്‌ ഇപ്പോള്‍ പഠനത്തില്‍ കണ്ടെത്തിയിക്കുന്നത്‌. കൗണ്‍സില്‍ ഓഫ്‌ സൈന്റിഫിക്ക ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചും മറ്റ്‌ 40 ഇന്‍സ്റ്റിറ്റിയൂട്ടുകളും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇങ്ങനെയൊരു നിഗമനത്തിലെത്തി ചേര്‍ന്നത്‌. ഒ ഗ്രൂപ്പ്‌ രക്തമുളളവര്‍ക്കും വൈറസ്‌ പകരാന്‍ സാധ്യത കുറവാണെന്നും ബി, എബി രക്ത ഗ്രൂപ്പുളളവരില്‍ കൊറോണാ വൈറസ്‌ വേഗത്തില്‍ പകരുന്നതായും പഠനം വ്യക്തമാക്കുന്നു.

പഠനത്തിനായി വിവിധ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ലബോറട്ടറികള്‍, കുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ ന്നിന്നായി 10247 സാമ്പിളുകളാണ്‌. സിഎസ്‌ഐആര്‍ ശേഖരിച്ചത്‌. ഇതില്‍ 1058 സാമ്പിളുകളില്‍, അതായത്‌ 10.14 ശതമാനം, സാമ്പിളുകളില്‍ കൊറോണക്കെതിരെ ആന്റിബോഡി കണ്ടെത്തി. പുകവലി കോവിഡ്‌ വൈറസ്‌ പകരുന്നത്‌ തടയാന്‍ സഹായകരമാണെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌. ഫ്രാന്‍സ്‌, ഇറ്റലി, ന്യൂയോര്‍ക്ക്‌, ചൈന എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളിലും പുകവലി ശീലമുളളവര്‍ കൊറോണാ വൈറസ്‌ പകരുന്നത്‌ കുറവാണെന്നാണ്‌ പഠന റിപ്പോര്‍ട്ടുകള്‍ സിഎസ്‌ഐ ആര്‍ ചൂണ്ടി ക്കാണിക്കുന്നു.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍, വീട്ടുജോലിക്കാര്‍, പുകവലിക്കാത്തവര്‍, മാംസാഹാരികള്‍, എന്നിവര്‍ക്ക്‌ കൊറോണാ വൈറസ്‌ വേഗത്തില്‍ പകരാന്‍ സാധ്യത കൂടുതലാണെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →