കുവൈറ്റ് സിറ്റിയില്‍ വ്യവസായ മേഖലയില്‍ തീപിടുത്തം. ആര്‍ക്കും അപകടം ഇല്ല

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ശുവൈഖ് വ്യവസായ മേഖലയില്‍ തീപിടുത്തം. 2021 ജനുവരി 15 വെളളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സാനിട്ടറി വെയര്‍ ഷോറൂമില്‍ 5000 ചതുരശ്ര അടി സ്ഥലത്താണ് തീ പടര്‍ന്നത്.

സംഭവം നടന്ന ഉടന്‍ തന്നെ ഏഴുയൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക തീ വ്യപിക്കുന്നതിന് മുമ്പായി തീ അണക്കാന്‍ സാധിച്ചതായി അഗ്നശമന വകുപ്പ് വ്യക്തമാക്കി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →