പത്തനംതിട്ട: സംസ്ഥാനത്തെ പോലീസ് കാന്റീനിൽ 55 ലക്ഷത്തിൻ്റെ അഴിമതി കണ്ടെത്തി. പത്തനംതിട്ട അടൂര്‍ ബറ്റാലിയനിലെ പോലീസിന്റെ സബ്സിഡിയറി കാന്റീനിലാണ് അഴിമതി കണ്ടെത്തിയത്. എസ്.പി. ജയനാഥ് ഡി.ജി.പി.ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് അഴിമതിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത് . സംസ്ഥാനത്തെ മറ്റു കാന്റീനുകളിലും അഴിമതി നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു മാസം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നും റിപോർട്ടിൽ പറയുന്നു. സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് വേണമെന്നും കാന്റീന് സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്

