പിണറായി വിജയനോട് ക്ഷമ ചോദിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, പിണറായിയാണ് ശരിയെന്നും ബർലിൻ

കണ്ണൂർ: പിണറായി വിജയനോട് ക്ഷമ ചോദിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി വിജയനെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മിക്കതും തെറ്റായിരുന്നു. മുതലാളിത്വത്തിന്റെ ദത്തുപുത്രനല്ലെന്ന് പിണറായി തെളിയിച്ചു. വിഭാഗിയതയില്‍ ഒരു പക്ഷത്ത് നില്‍ക്കേണ്ടിവന്നു. താനും വിഎസും ഇപ്പോള്‍ തിരുത്തുകയാണ്. പിണറായിയാണ് ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി. പിണറായി വിജയനെ നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നതായും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →