മുംബൈ: കോവിന്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിന്‍ ആപ്ലിക്കേഷന്‍ പകല്‍ മുഴുവന്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പല കേന്ദ്രങ്ങളിലും കുത്തിവയ്പ്പ് പ്രക്രിയയെ മന്ദഗതിയിലാക്കി. തുടർന്ന് 18 – 1 – 2021 തിങ്കളാഴ്ച വരെയാണ് മഹാരാഷ്ട്രയില്‍ കുത്തിവയ്പ്പുകള്‍ നിര്‍ത്തി വയ്ക്കുവാന്‍ തീരുമാനിച്ചത്.
പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് വാക്സിനേഷനുകള്‍ നിര്‍ത്തി വയ്ക്കുവാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞു.
വാക്സിനുകള്‍ സ്വീകരിക്കാന്‍ ജനങ്ങൾ മടിക്കുന്നു. സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാക്‌സിനേഷന്‍ വിജയകരമാണെന്നും വാക്‌സിനു ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
വാക്സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസം തന്നെ മഹാരാഷ്ട്രയില്‍ കോവിഡ് -19 വാക്സിന്‍ സ്വീകരിക്കാന്‍ നിശ്ചയിച്ചിരുന്ന മുന്‍നിര തൊഴിലാളികളില്‍ 65 ശതമാനം പേര്‍ക്കും കുത്തിവയ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട് .

