കര്‍ഷക സമരം 53-ാം ദിവസത്തിലേക്ക്

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന കാര്‍ഷിക സമരം ഇന്ന 53-ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു ഉള്‍പ്പെടയുളളവരോട് ഇന്ന്(17.1.2021) എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്‍ഐഎ ക്കുമുമ്പില്‍ ഹാജരാകില്ലെന്ന് സിര്‍സ വ്യക്തമാക്കിയിട്ടുണ്ട്. സിക്ക് ഫോര്‍ ജസ്റ്റീസ് നേതാവ് ഗുര്‍പത്ത്‌വന്ത് സിംഗ് പന്നുവിനെതിരായ യുപിഎ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

സിക്ക്‌ഫോര്‍ ജസ്റ്റീസിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഖലിസ്ഥാന്‍ ബന്ധം ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന എന്‍ഐഎ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണം നടത്താന്‍ സിക്ക് ഫോര്‍ ജസ്റ്റീസിന് വിദേശത്തുനിന്നും പണം വന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. അതേസമയം സര്‍ക്കാരുമായുളള ചര്‍ച്ചയെ സംബന്ധിച്ചുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഇന്ന് സിംഘുവില്‍ യോഗം ചേരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →