സ്വകാര്യതാനയം നടപ്പാക്കുന്നത് നീട്ടിവെച്ച് വാട്‌സ് ആപ്പ്, ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി

ന്യൂഡല്‍ഹി: സ്വകാര്യതാനയം നടപ്പാക്കുന്നത് നീട്ടിവെച്ച് വാട്‌സ് ആപ്പ്. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു.

വാട്‌സ് ആപ്പ് സ്വകാര്യനയം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇതിന് പിന്നാലെ വാട്‌സ് ആപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് സ്വകാര്യ നയം നടപ്പാക്കുന്ന തീരുമാനം താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നത്.

സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവെക്കുന്നുവെന്ന് അറിയിച്ച കമ്പനി, വാട്‌സ് ആപ്പില്‍ അയക്കുന്ന വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ട് തന്നെയാണ് ഉള്ളതെന്നും പറഞ്ഞു.

ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ എവിടേക്കെല്ലാം പോകുന്നു എന്നതോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ മറിച്ചു നല്‍കില്ലെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിക്കുന്നതാണ് പുതിയ നയം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →