തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 100 കോടിയോളം രൂപ കാണാനില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുമെന്നും എംഡി ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ്. ഡീസലില്‍ തുടങ്ങി ടിക്കറ്റ് മെഷീനിൽ വരെ തട്ടിപ്പ് നടക്കുന്നുണ്ട്. പത്ത് ശതമാനം ജീവനക്കാരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.
എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതായും അദ്ദേഹം ആരോപിച്ചു. ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ് എന്നും എം.ഡി. വ്യക്തമാക്കി