യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു

കോഴിക്കോട്: യുഎഇയില്‍ നിന്നും കോവിഡ് രോഗിയെ എയര്‍ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചു. മലയാളിയായ അബ്ദുല്‍ജബ്ബാറി(81)നെയാണ് കോഴിക്കോടെത്തിച്ചത്. ഇന്‍സുലേഷന്‍ പോഡ് ഉപയോഗിച്ച്‌ യുഎഇയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ ആംബുലന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസാണ് രോഗിയെ നാട്ടിലെത്തിച്ചത്.

കോവിഡ് ബാധിതനായ അബ്ദുൾ ജബ്ബാറിന് ന്യൂമോണിയയും രൂക്ഷമായതോടെയാണ് യുഎഇയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചത്. മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.

ആദ്യമായാണ് കോവിഡ് ബാധിച്ച്‌ വിദേശത്ത് കഴിഞ്ഞ രോഗിയെ എയര്‍ആംബുലന്‍സ് വഴി കേരളത്തിലെത്തിക്കുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അബ്ദുള്‍ ജബ്ബാർ പിന്നീട് കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍, ന്യൂമോണിയ ബാധിച്ചത് കണക്കിലെടുത്ത് കോവിഡ് പോസിറ്റീവായ രോഗിക്കുള്ള അതേ പ്രോട്ടോകോളുകള്‍ പാലിച്ചാണ് മിംസ് ആശുപത്രിയില്‍ എത്തിച്ചത് എന്ന് യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഫ്‌സല്‍ മുഹമ്മദ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →