കൊവിഡ് ആശങ്ക ഈ വര്‍ഷവും തുടരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് -19 ഈ വര്‍ഷം കൂടുതല്‍ പ്രതിസന്ധി ലോകത്ത് സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ പുതിയ വകഭേദങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. നിലവിലെ വൈറസിന്റെ പകര്‍ച്ച ഈ വര്‍ഷവും കഠിനമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നും ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥനായ മൈക്ക് റയാന്‍ പറഞ്ഞു.ലോകത്തെ മരണസംഖ്യ 2 ദശലക്ഷം ആളുകളിലേക്ക് അടുക്കുന്നു, 91.5 ദശലക്ഷം ആളുകള്‍ രോഗബാധിതരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ് കുടുതല്‍ രോഗബാധിതരുള്ളത്. ഈ വര്‍ഷവും മേഖലയിലാണ് വൈറസ് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുകയെന്നും അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം