കോഴിപ്പോര് നടത്തിയ നാലു പേരെ പോലീസ് പിടികൂടി

പാലക്കാട് : പണം പന്തയം വച്ച്‌ കോഴിപ്പോര് നടത്തിയ നാലു പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ചിറ്റൂര്‍ വടക്കേപ്പാടം ആര്‍ സഞ്ചു (24), ചിറ്റൂര്‍ വടക്കന്തറ ജി കുമരവേല്‍ (28), തത്തമംഗലം തുമ്പിച്ചിറ എഫ് ഷഹനാസ് (21), തത്തമംഗലം തോട്ടുവളവ് എസ് അലി (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോരിന് ഉപയോഗിച്ച മൂന്ന് കോഴികളെയും 300 രൂപയും ഇവരില്‍ നിന്ന് പിടികൂടി.

എരുത്തേമ്പതി മുള്ളടിക്കാടിലെ ആളൊഴിഞ്ഞ പറമ്പിലാണ് കോഴിപ്പോര് നടത്തിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 13 – 1 – 2021 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മൂന്ന് കോഴികളെ 12900 രൂപയ്ക്ക് സ്റ്റേഷനില്‍ ലേലത്തില്‍ വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →