കോട്ടയം: കോട്ടയത്ത് തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്റില്‍ മരിച്ചു. കാഞ്ഞിരപ്പളളി സ്വദേശി ഷെഫീക്ക് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. റിമാന്റില്‍ കഴിയവേ ഷെഫീക്കിന് അപസ്‌മാരം ഉണ്ടായെന്നാണ് ജയില്‍ അധികൃതരുടെ വാദം. അതേസമയം ഷെഫീക്കിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ഷഫീക്കിന്റെ ശരീരത്തില്‍ സാരമായ പരിക്കുകള്‍ ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തല പിളര്‍ന്ന നിലയിലാണ്, മുഖത്ത് പരുക്കുണ്ട്, ശരീരത്തില്‍ ചവിട്ടേറ്റ പാടുകുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ ആശുപത്രി പ്രദേശത്ത് പ്രതിഷേധിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ഷെഫീക്ക് മരിച്ചെന്ന് കാണിച്ച് പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.