ന്യൂഡല്‍ഹി: സിബിഐ അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ തുഷാര്‍മേത്ത ഹാജരാക്കഞ്ഞതിനെ തുടര്‍ന്ന് ലാവ്‌ലിന്‍ കേസ് അടുത്തമാസം 25 ലേക്ക് മാറ്റി. ഇത് ഇരുപതാം തവണയാണ് കേസ് മാറ്റുന്നത്. ജസ്‌റ്റീസ് യുഎ ലളിതിന്റെ ബെഞ്ച് കേസെടുത്തപ്പോഴാണ് തുഷാര്‍മേത്ത സമരവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ്‌ജസ്‌റ്രീസിന്റെ ബെഞ്ചില്‍ വാദത്തിലാണെന്ന് അറിയിച്ചത്. ഇതോടെ കേസ് മാറ്റുകയായിരുന്നു.
കേരള സര്‍ക്കാരിനുവേണ്ടി ജി.പ്രകാശ് ഹാജരായി . ഹൈക്കോടതി തളളിയ കേസില്‍ വിശമായ വാദം കേള്‍ക്കണമെങ്കില്‍ തക്കതായ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് സിബിഐ യെ അറിയിച്ചിരുന്നു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ഒക്ടോബര്‍ 15ന് അധിക സമയവും സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ ഇനിയും ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാംപ്രതി മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ.മോഹന ചന്ദ്രന്‍,എട്ടാംപ്രതി എ.ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്‌തൂരി രംഗഅയ്യര്‍ ഉള്‍പ്പടെയുളള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.