ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

പാലക്കാട്‌: കുടുംബവഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി പോലീസ്‌ പിടിയിലായി. മലമ്പുഴ കരടിയോട്‌ കല്ലിങ്ങല്‍ ബാബുരാജ്‌ (47) ആണ്‌ നോര്‍ത്ത്‌ പോലീസിന്റെ പിടിയിലായത്‌. മലമ്പുഴ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ പാലക്കാട്‌ നോര്‍ത്ത്‌ പോലീസിന്‌ കൈമാറുകയായിരുന്നു.

ഇന്നലെ(12.01.2021)രാവിലെ 11.30ന്‌ ഒലവക്കോട്‌ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടി പാര്‍ലര്‍ കോഴ്‌സ്‌ പഠിക്കാനെത്തിയ ഭാര്യ സരിതയെ ക്ലാസില്‍ കയറി പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. കന്നാസില്‍ കൊണ്ട്‌ വന്ന പെട്രോള്‍ ദേഹത്ത്‌ ഒഴിച്ചെങ്കിലും യുവതി ഓടി രക്ഷപെട്ടു. ആള്‍ക്കാര്‍ തടിച്ചുകൂടിയതോടെ കന്നാസ്‌ ഉപേക്ഷിച്ച്‌ ബാബുരാജ്‌ സ്ഥലം വിട്ടു.

പോലീസ്‌ യുവതിയെ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ഭാര്യ ചതിച്ചെന്നും ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്നും ബാബുരാജ്‌ മൊഴിനല്‍കി. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും ബാബുരാജും സരിതയും കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →