ജനുവരി 26 ന്റെ ട്രാക്ടർ റാലിയിൽ ഉത്തർപ്രദേശിൽ നിന്നും വൻ പങ്കാളിത്തമുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ

ന്യൂഡൽഹി: കാർഷിക നിമങ്ങൾക്കെതിരായ കർഷകരുടെ മുന്നേറ്റത്തിൽ പങ്കെടുക്കാൻ ജനുവരി 26 ന് ദില്ലിയിലെത്താൻ പശ്ചിമ യുപിയിലെ കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു.

ജനുവരി 26 ന് ദില്ലിയിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ഒപ്പം പടിഞ്ഞാറൻ യുപിയിൽ സമരം ശക്തമാക്കാനുമുള്ള ശ്രമത്തിലാണ് തങ്ങളെന്ന് നേതാക്കൾ പറഞ്ഞു.

രാജ്യം റിപ്പബ്ലിക് ദിനം ആചരിക്കുന്ന ജനുവരി 26 ന് ദില്ലിയിൽ നടക്കുന്ന കർഷക റാലിയിൽ കർഷകരുടെ വൻ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.

ഈ വർഷം നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ദില്ലിയിലെ റോഡുകളിൽ ട്രാക്ടറുകളും ടാങ്കും ഒരുമിച്ച് ഉരുളുമെന്ന് കർഷകരെ അഭിസംബോധന ചെയ്ത ടിക്കൈറ്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →