ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായധനം ലഭ്യമാക്കുന്ന, വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ നേടിയത് 1364 കോടി രൂപ. ലോക്ക്ഡൗണ്‍ സമയത്താണ് അനര്‍ഹരില്‍ കൂടുതല്‍ പേരും പട്ടികയില്‍ ഇടംനേടിയത്.ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടായിരുന്നു. ഫീല്‍ഡ് വിസിറ്റിനുളള സാധ്യത കുറവായത് കൊണ്ടാണ് കര്‍ഷകര്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.ഇത് ദുരുപയോഗം ചെയ്താണ് ലക്ഷകണക്കിന് അനര്‍ഹര്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയത്.പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി. എന്നിവിടങ്ങളിലുള്ളവരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവരില്‍ ഭൂരിപക്ഷവുമെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കൃഷിമന്ത്രാലയം വ്യക്തമാക്കി. അനര്‍ഹമായി സഹായം ലഭിച്ച 20.48 ലക്ഷത്തില്‍ 56 ശതമാനവും ആദായനികുതി നല്‍കുന്നവരാണ്.പഞ്ചാബിലെ 4.74 ലക്ഷവും അസമിലെ 3.45 ലക്ഷവും മഹാരാഷ്ട്രയിലെ 2.86 ലക്ഷവും പേര്‍ക്ക് അനര്‍ഹമായി സഹായം ലഭിച്ചതായി വിവിരാവകാശ രേഖ വ്യക്തമാക്കുന്നു.കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍റൈറ്റ്‌സ് ഇനീഷ്യേറ്റീവ്‌സി’ലെ വെങ്കിടേശ് നായ്ക്കാണ് ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ചത്. നേരത്തെ കേരളത്തിലും തമിഴ്‌നാട്ടിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.



