ന്യൂഡല്‍ഹി: ഏറ്റവും മികച്ച ശബ്ദ നിലവാരം വൊഡാഫോണ്‍- ഐഡിയയുടേതാണെന്ന് ട്രായ് വെളിപ്പെടുത്തുന്നു. എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍, ജിയോ എന്നിവയേക്കാള്‍ ഉയര്‍ന്ന ശബ്ദ നിലവാരമാണ് വൊഡാഫോണ്‍-ഐഡിയ നല്‍കുന്നത്. കഴിഞ്ഞ ഡിസംബറിലെ കണക്കാണിത്. ജിയോ പിന്നാക്കം പോയതായും വെളിപ്പെടുത്തി. 4.9 ശരാശരി വോയിസ് ക്വാളിറ്റി റേറ്റിംഗാണ് വൊഡാഫോണ്‍ നേടിയത്. ഓപ്പറേറ്റര്‍ക്ക് ഈ മാസം 97.59 ശതമാനം തൃപ്‌തികരമായ റേറ്റിംഗ് ലഭിച്ചതായും പറയപ്പെടുന്നു.
അടുത്തിടെ വൊഡാഫോണ്‍ ഐഡിയ-വി എന്ന ഒറ്റ കമ്പനിയായി ലയിപ്പിച്ചിട്ടും ട്രായ് അതിന്റെ മൈസ്‌പീഡ് പോര്‍ട്ടലിലും മൈകോള്‍സ് പോര്‍ട്ടലിലും രണ്ട് വ്യത്യസ്ഥ ടെലികോം കമ്പനികളായി വൊഡാഫോണിനേയും ഐഡിയയേയും കണക്കാക്കുന്നു. 2020 ഡിസംബറില്‍ വോയ്‌സ് നിലവാരം നല്‍കുന്ന കാര്യത്തില്‍ വൊഡാഫോണിന് രണ്ടാം സ്ഥാനമുണ്ടായിരുന്നു. വൊഡാഫോണിന് 87.68 ശതമാനം റേറ്റിംഗും ലഭിച്ചതായി പറയപ്പെടുന്നു. 2020 നവംബര്‍ മുതല്‍ ഐഡിയ അതിന്റെ റാങ്ക് നിലനിര്‍ത്തി.
ബിഎസ്‌എന്‍എല്‍ ന് ഡിസംബറില്‍ ശരാശരി 3.9 വോയിസ് ക്വാളിറ്റി റേറ്റിംഗ് മാത്രമാണ് ലഭിച്ചത്. നവംബറില്‍ ലഭിച്ച 4.1 ശരാശരി റേറ്റിംഗില്‍ നിന്ന് പിന്നാക്കം പോയി. ഇന്ത്യയിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണമുളള റിലയന്‍സ് ജിയോയ്‌ക്ക് ഡിസംബറില്‍ ശരാശരി 3.9 റേറ്റിംഗ് ലഭിച്ചു. നവംബറിലെ ഇത് 3.8 ആയിരുന്നു. റിലയന്‍സ് ജിേേയാ ഡിസംബറില്‍ 77.81 ശതമാനം തൃപ്‌തികരമായ റേറ്റിംഗ് രേഖപ്പെടുത്തി. ഓപ്പറേറ്റര്‍ ശരാശരി ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കോള്‍ ഗുണനിലവാര റേറ്റിംഗില്‍ അവര്‍ക്ക് 3.9 എത്താനേ കഴിഞ്ഞുളളു.
നവംബറില്‍ ലഭിച്ച 3.8 ശരാശരി വോയിസ് ക്വാളിറ്റി റേറ്റിംഗില്‍ നിന്ന് ശരാശരി വോയിസ് ക്വാളിറ്റി റേറ്റിംഗുമായി എയര്‍ടെല്‍ ഡിസംബറില്‍ ഇടിവ് രേഖപ്പെടുത്തി. ശരാശരി ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍കോള്‍ ക്വാളിറ്റി റേറ്റിംഗ് ഡിസംബറില്‍ 3.1 ലഭിച്ചു. തൃപ്‌തികരമായ റേറ്റിംഗ് 59.46ശതമാനം മാത്രം. നവംബറില്‍ ഇത് 75.21ശതമാനം തൃപ്‌തികരമായ റേറ്റിംഗ് നേടിയിരുന്നതാണ്.