കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കെ.എം ഷാജിക്ക് ഹൃദയാഘാതം

കോഴിക്കോട്: അഴീക്കോട് എം.എല്‍.എയായ കെ.എം ഷാജിക്ക് ഹൃദയാഘാതം. 9-1-2021 ശനിയാഴ്ച ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ഷാജി കൊവിഡ് പോസി‌റ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എം.എല്‍.എയെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഹൃദയാഘാതമുണ്ടായത്. ഷാജിയെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയതായാണ് വിവരം.

അഴിക്കോട് ഹൈസ്‌ക്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസില്‍ 8 -ന് ഷാജിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →