മുടങ്ങി കിടന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിൽ അഭിമാനമുണ്ട്. വൈറ്റില മേല്‍പ്പാലവും കുണ്ടന്നൂര്‍ മേല്‍പ്പാലവും ജനങ്ങൾക്ക് തുറന്ന് നൽകി മുഖ്യമന്ത്രി

കൊച്ചി: വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി.

9-1-2021 ശനിയാഴ്ച 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്നു വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്തത്. .

മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാധ്യമാകുമെന്നും 8ഖ്യമന്ത്രി പറഞ്ഞു

സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

തന്നേക്കാള്‍ കൂടുതല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതില്‍ പ്രയത്‌നിച്ചതെന്നും വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്‌നമാണെന്നും സുധാകരന്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയായി പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →