2020 ൽ 6,604 യൂണിറ്റ് ബിഎംഡബ്ല്യു, മിനി കാറുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി ബിഎംഡബ്ല്യു ഗ്രൂപ്പ്

ന്യൂഡൽഹി: 2020 ൽ 6,604 യൂണിറ്റ് ബിഎംഡബ്ല്യു, മിനി കാറുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. ബിഎംഡബ്ല്യു ഇന്ത്യ 6,092 യൂണിറ്റുകളും മിനി ഇന്ത്യ 512 യൂണിറ്റുകളും വിറ്റഴിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡ് 2,563 മോട്ടോർസൈക്കിളുകൾ വിൽപന നടത്തി.

പുതിയ വെല്ലുവിളികൾ നിറഞ്ഞ ദുഷ്‌കരമായ അന്തരീക്ഷത്തിൽ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു. “ഞങ്ങളുടെ ബ്രാൻഡുകളുടെ ശക്തി, നന്നായി ചിട്ടപ്പെടുത്തിയ പ്രവർത്തനങ്ങൾ, ഞങ്ങളുടെ ജീവനക്കാരുടെയും ഡീലർ പങ്കാളികളുടെയും അർപ്പണബോധം എന്നിവ ബിസിനസ്സിന്റെ വളർച്ചയെ സഹായിച്ചു. നല്ല ശുഭാപ്തിവിശ്വാസത്തോടു കൂടിയാണ് ഞങ്ങൾ 2021 ലേക്ക് നോക്കുന്നത്. ”അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന സ്‌പോർട്‌സ് ആക്റ്റിവിറ്റി വെഹിക്കിൾ (എസ്‌എവി) ശ്രേണിയിലെ ബി‌എം‌ഡബ്ല്യു എക്സ് 1, ബി‌എം‌ഡബ്ല്യു എക്സ് 3, ബി‌എം‌ഡബ്ല്യു എക്സ് 5 എന്നിവയിൽ നിന്ന് 50 ശതമാനത്തിലധികം വിൽപന നേട്ടമാണ് ബി‌എം‌ഡബ്ല്യു ഇന്ത്യ കൈവരിച്ചത്.

Share
അഭിപ്രായം എഴുതാം