ജമ്മു കശ്മീരിലെ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിലെ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ജനുവരി 22 വരെയാണ് നീട്ടിയത്. 2021 ജനുവരി 8 വെള്ളിയാഴ്ചയാണ് അധികൃതർ നിരോധനം നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഗണ്ടർബാൽ, ഉദംപൂർ ജില്ലകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി അതിവേഗ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അതിനാൽ നിരോധനം അനിവാര്യമാണെന്നും സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്രയുടെ ഉത്തരവിൽ പറയുന്നു.

നുഴഞ്ഞുകയറ്റത്തിനും തീവ്രവാദ പ്രവർത്തനങ്ങൾ‌ക്കുമായി അതിവേഗ മൊബൈൽ‌ ഡാറ്റ സേവനങ്ങൾ‌ ദുരുപയോഗം ചെയ്യുപ്പെടുന്നുണ്ട് ഉത്തരവിൽ പറയുന്നു. 2020 ഡിസംബറിലാണ് 2021 ജനുവരി 8 വരെ നിരോധനം നീട്ടിയത്.

Share
അഭിപ്രായം എഴുതാം