സംസ്ഥാനത്തെ ഡ്രൈവിംഗ് സ്ക്കൂളുകളിൽ ഫീസ്‌ ഏകീകരണം നടപ്പിൽ വരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്ക്കൂളുകളിൽ
ഫീസ്‌ ഏകീകരണം നടപ്പിൽ വരുത്താനൊരുങ്ങി സർക്കാർ . ഇക്കാര്യത്തിൽ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ ഇഷ്ടാനുസരണം ഫീസ് ഈടാക്കാനാവില്ല. 2021 ജനുവരി 31 ന് മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നംഗ സമിതിയാണ് പഠനം നടത്തുന്നത്. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായാണ് സര്‍ക്കാര്‍ സമിത് രൂപീകരിച്ച്‌ ഉത്തരവ് നൽകിയത്. ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആര്‍ലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് രൂപീകരിച്ചത്.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചും ഈടാക്കുന്ന ഫീസിലെ വർധനവും ഏറ്റക്കുറച്ചിലും സംബന്ധിച്ച്‌ നിരവധി പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്തുന്നത്. റിപ്പോർട്ട് വന്നാലുടൻ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ജില്ലാതല ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വത്ക്കരിക്കുകയും, ലൈസന്‍സ് അനുവദിക്കല്‍, ആര്‍ സി ട്രാന്‍സ്ഫര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് നിശ്ചിത സമയ പരിധി നിശ്ചയിക്കുകയും ചെയ്തതോടെ ഡ്രൈവിംഗ് സ്കൂളുകളുമായി ചേര്‍ന്നുള്ള ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതികൾ വലിയ ശതമാനം കുറഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →