തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് ജയിലില്‍ ഭീഷണിയെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിന് സ്റ്റേ.
സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഈ നടപടി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിൽ ഫോര്‍ട്ട് സിഐക്കാണ് കേസെടുക്കാനുള്ള മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം ലഭിച്ചിരുന്നത്.
സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു ഉത്തരവ്. എന്നാൽ സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്