യു.എസില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കലാപമുണ്ടാക്കിയ ട്രംപ് അനുകൂല അക്രമിയുടെ കൈയ്യിൽ ഇന്ത്യൻ പതാക!

വാഷിങ്ടണ്‍: യു.എസില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ച്‌ കയറി അക്രമം അഴിച്ചുവിട്ട ട്രംപ് അനുകൂലികളുടെ കൈയില്‍ ഇന്ത്യന്‍ പതാക.

റിപബ്ലിക്കന്‍ പാര്‍ട്ടി പതാകയും ട്രംപിനെ പിന്തുണച്ചുള്ള ബാനറുകളും കൈയിലേന്തി കാപ്പിറ്റോള്‍ മന്ദിരത്തിലെത്തിലെത്തിയവർ അക്രമം നടത്തുന്നതിനിടെയാണ് ഇന്ത്യൻ പതാകയും പ്രത്യക്ഷമായത്.

അക്രമികൾക്കിടയിലെ ഇന്ത്യൻ പതാകയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പതാകയേന്തിയ ആളിനെയും പ്രക്ഷോഭത്തിൽ ഇന്ത്യൻ പതാക ഉയര്‍ത്താന്‍ പ്രേരിപ്പിച്ച കാരണമെന്തെന്നോ വ്യക്തമാക്കിയിട്ടില്ല.

‘എന്തിനാണ് അവിടെയൊരു ഇന്ത്യന്‍ പതാക. നമുക്ക് തീര്‍ച്ചയായും പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണത്’ – എന്ന് ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി
വീഡിയോ ട്വീറ്റ് ചെയ്തു ചോദിച്ചു.

Share
അഭിപ്രായം എഴുതാം