ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ജുഡീഷല്‍ കമ്മീഷന് ജസ്റ്റീസ് നാരായണക്കുറുപ്പ് റിപ്പോര്‍ട്ട് നൽകി.
രാജ്കുമാറിന്റെ മരണകാരണം കസ്റ്റഡിയിലുള്ള മര്‍ദനം മൂലമാണെന്നും പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ചുവെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
നിയമങ്ങളും കോടതികളും പോലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായത്. തെളിവുള്ളവര്ക്കെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നും നാരായണക്കുറുപ്പ് റിപ്പോർട്ടിൽ പറയുന്നു .
2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ച്ചയായി നാല് ദിവസം കസ്റ്റഡി മര്‍ദനത്തിനിരയാക്കിയെന്നാണ് പുറത്തു വന്ന വിവരം. ആരോഗ്യനില ഗുരുതരമായപ്പോള്‍ രാജ്കുമാറിനെ പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. തുടർന്നാണ് ജൂണ്‍ 21 ന് രാജ്കുമാര് മരണപ്പെട്ടത്.

