മൂവാറ്റുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന അരമന പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പട്ടാപ്പകല്‍ മോഷണം. ആള്‍ത്താരക്ക് മുന്നിലെ ഭണ്ഡാരമാണ് തുറന്ന് പണം കവര്‍ന്നത് . 6-1-2021 ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളിയിൽ
പ്രാര്‍ഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ് അള്‍ത്താരക്ക് മുന്നിലെ ഭണ്ഡാരത്തിന്റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നപോലെ ഇരുന്ന ശേഷം ഭണ്ഡാരം തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
പള്ളി പകല്‍ പൂട്ടാറില്ല. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

