ഒഡിഷയില്‍ വിഷവാതക ചോര്‍ച്ച: നാല് മരണം

ഭുവനേശ്വര്‍: ഒഡിഷയില്‍ കല്‍ക്കരി കെമിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റില്‍ (ആര്‍എസ്പി) വിഷവാതകം ചോര്‍ന്ന് നാല് പേര്‍ മരിച്ചു. രണ്ട് പേരുടെ നിലഗുരുതരമാണ് .ബുധനാഴ്ച രാവിലെ 9.45നാണ് സംഭവം. 10 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ഐ.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കിടെ സ്റ്റീല്‍ പ്ലാന്റില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ദു:ഖം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →