റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരാഴ്ച നല്‍കു: കൊവാക്‌സിന്‍ ജനിതക മാറ്റം വന്ന കൊവിഡിനെതിരേ ഫലപ്രദമാണെന്ന് തെളിയിക്കുമെന്ന് ഭാരത് ബയോടെക്

January 5, 2021 - 11:16 am

ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്‌സിന്‍ ഫലപ്രദമാണെന്നും അതിന്റെ ഡേറ്റ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്നും ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല.എനിക്ക് ഒരാഴ്ചത്തെ സമയം നല്‍കൂ. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡാറ്റ നല്‍കാമെന്നാണ് ഡോ എല്ല പറഞ്ഞത്. യുണൈറ്റഡ് കിംഗ്ഡത്തില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പരിവര്‍ത്തനത്തിനെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് കാണിക്കാന്‍ ഡാറ്റയുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ലാത്ത കൊവിഡ് വാക്‌സിന് ഡിസിജിഎ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ഭാരത് ബയോടെക്കിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.2019 ലെ ന്യൂ ഡ്രഗ്, ക്ലിനിക്കല്‍ ട്രയല്‍ റൂള്‍സ് അനുസരിച്ച്, ശക്തമായ സുരക്ഷ, ഇമ്യൂണോജെനിസിറ്റി ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെക് കോവാക്‌സിന് അനുമതി തേടിയതായിട്ടുള്ളതെന്നും തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

മൂന്നാംഘട്ട പരീക്ഷണം അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. 6000 ഓളം പേരാണ് ഈ ഘട്ടത്തില്‍ പരീക്ഷണത്തില്‍ പങ്കാളികളാവുന്നത്. ഇപ്പോള്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫെബ്രുവരിയില്‍ രണ്ടാമത്തെ ഡോസും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *