പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ ഓഹരികൾ വിൽപ്പനയ്ക്ക് വച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുമേഖല സ്ഥാപനമായ പ്രതിരോധ എഞ്ചിനീയറിം​ഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ.

ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡുകളാണ് ​ക്ഷണിച്ചിരിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പി​ങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പനയ്ക്ക് പിന്നാലെയാണ് ബി.ഇ.എം.എൽ ഓഹരികളും വിൽക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിനിരത്ന കാറ്റഗി 1 പൊതുമേഖല കമ്പനിയാണ് ബി.ഇ.എം.എൽ. 1964 മെയ് 11നാണ് കമ്പനി രൂപീകരിച്ചത്.

നിലവിൽ സർക്കാരിന് ബി.ഇ.എം.എല്ലിൽ 54 ശതമാനം ഓഹരിയാണ് ഉള്ളത്. ഇതിൽ 26 ശതമാനം കൂടി നഷ്ടമാകുന്നതോടെ സർക്കാരിന് സ്ഥാപനത്തിലുള്ള നിയന്ത്രണം കുറയും.ഓപ്പൺ മത്സര ബിഡ്ഡിങ്ങിലൂടെയാണ് വിൽപ്പന നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →