അനിൽ പനച്ചൂരാന്റെ മൃതദേഹം പോപോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ

കായംകുളം : 03/01/21 ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ. ബന്ധുക്കൾ കായംകുളം പോലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച (04/01/21) രാവിലെ മൊഴി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 8.10 നായിരുന്നു പനച്ചൂരാന്റെ അന്ത്യം.

ഞായറാഴ്ച രാവിലെ കായംകുളത്തെ വീട്ടില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുംവഴി തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ തിനെ തുടര്‍ന്ന് രാത്രി 7.20 ന് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →