കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി. കെ .ഇബാഹിം കുഞ്ഞ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമര്‍പ്പിക്കും. ജസ്റ്റിസ് പി .വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നേരത്തെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടയാണ് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. എന്നാൽ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ ആവശ്യമാണെങ്കിൽ അക്കാര്യം വ്യക്തമാക്കി ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.’

