ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം മൂലം സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരു ലക്ഷം രൂപ നൽകിയാണ് സ്വപ്ന സുരേഷ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയതെന്ന വിവരം പുറത്തു വന്നിരുന്നു. പഞ്ചാബിലെ ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചതെന്ന് വ്യക്തമായി. സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നല്‍കാന്‍ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →