പത്തനംതിട്ട: പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ കഥപാടി പേരെടുത്ത സുശീലാ സന്തോഷിന് ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്. പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ഈ പ്രാവശ്യത്തെ തദ്ദേശ തെരഞ്ഞെടെുപ്പില്‍ വിജയിച്ച സുശീല സന്തോഷ് പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ആണ്.
ദൂരദര്‍ശനിലും ആകാശവാണിയിലും ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിക്കാറുളള സുശീല സന്തോഷ് പന്തളം സെന്റ് ഗ്രീഗോറിയോസ് സീനിയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപികയാണ് .ഒരു തവണ സ്വതന്ത്രയായും രണ്ടുതവണ ബിജെപി സ്ഥാനാര്‍ത്ഥിയായും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇക്കുറിയാണ് വിജയിച്ചത്. ആദ്യ വിജയത്തില്‍ തന്നെ ചെയര്‍ പേഴ്ണുമായി.
അഞ്ചാം വയസില്‍ പിതാവായ മുടിയൂര്‍ക്കോണം മന്നത്തുവീട്ടില്‍ എം.എസ് കുട്ടിആശാനുമൊത്താണ് ആദ്യമായി പാക്കനാര്കളിക്ക് വേദിയിലെത്തിയത്. അമ്പത് വര്‍ഷമായി വേദിയില്‍ സജീവമാണ് പിതാവിന്റെ മരണ ശേഷം സുശീലയും അനുജത്തി സുഭദ്രയും അവരുടെ മകള്‍ അരുണയും അടങ്ങുന്ന സംഗമാണ് തുളളല്‍ അവതരിപ്പിക്കുന്നത്. ഭര്‍ത്താവ് സന്തോഷ് ഹോട്ടല്‍ മാനേജരാണ്. മക്കള്‍ ആര്യ.അശ്വതി, മാതാവ് പരേതയായ ഗൗരി.
പാക്കനാരുടെ ജീവ ചരിത്രമാണ് തുളളലില്‍ പ്രതിപാതിക്കുന്നത്. സാംബവ സമുദായത്തില്‍പ്പെട്ടവരാണ് ഈ രംഗത്തുളളത്. ബാധ ദോഷങ്ങള്‍ അകറ്റാന്‍ പഴമക്കാര്‍ ഇത് പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയില്‍ പരമ്പ് നിര്‍മ്മിച്ച് അതില്‍ കോലം വരയ്ക്കും കോലത്തേയും കോലം എടുക്കുന്ന ആളേയും കുരുത്തോലകൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു,തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങള്‍.

