ക്രസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ കേരളം കുടിച്ചുതീര്‍ത്തത് 600 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രസ്മസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് കേരളം കുടിച്ചുതീര്‍ത്തത് 600 കോടി രൂപയ്ക്കുളള മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെയുളള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 523 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്. ബിവറേജസ് ,കണ്‍സ്യൂമര്‍ ഔട്ട് ലെറ്റുകളിലെ കണക്കാണിത്.

ഡിസംബര്‍ 31ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. ക്രസ്മസ് തലേദിവസം 51.65 കോടിയുടെ വില്‍പ്പന ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പ്പനയാണിത്. ക്രിസ്മസ് തലേന്ന് ഏറ്റവും അധികം മദ്യം വിറ്റത് നെടുമ്പാശേരി ഔട്ട് ലെറ്റിലാണ് 63.28 ലക്ഷം രൂപ ക്രിസ്മസ് തലേന്ന് ബിവറേജസ് ഔട്ട് ലറ്റുകളിലും, ബാറുകളിലും വെയര്‍ ഹൗസുകളിലുമായി 71.51 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.88 കോടി യുടെ അധിക വില്‍പ്പനയാണിത്.

2017ല്‍ 480.67 കോടി,2018ല്‍ 514.34 കോടി, 2019ല്‍ 523 കോടി 2020 ല്‍ 600 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ നാലുവര്‍ഷങ്ങളിലെ വില്‍പ്പന

Share
അഭിപ്രായം എഴുതാം