വാഷിംഗ്ടണ്‍: ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. സാമ്പത്തിക ഇടപാടുകളില്‍ നിന്നും ക്യൂബന്‍ ജനതക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മിലിട്ടറിയിലേക്ക് വഴിമാറി പോകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു.
ബാങ്കോ ഫിനാന്‍സിയറോ ഇന്റര്‍നാഷണല്‍ എസ്.എ (ബി.എഫ്.ഐ)യെ ആണ്‌നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യു.എസ് അധികാരപരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഈ പട്ടികയിലുള്ള സ്ഥാപനങ്ങളുമായി ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദമില്ല. കര്‍ശനമായ നിയന്ത്രണമാണ് ഇക്കാര്യത്തില്‍ അമേരിക്ക നടപ്പിലാക്കുന്നത്.
സാമ്പത്തിക ഇടപാടുകളില്‍ നിന്നും ക്യൂബന്‍ ജനതക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മിലിട്ടറിയിലേക്ക് വഴിമാറി പോകുന്നത് തടയാനാണ് ക്യൂബയിലെ വിവിധ സ്ഥാപനങ്ങളെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞത്.
അമേരിക്കന്‍ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ക്യൂബ രംഗത്തെത്തി. ക്യൂബക്കെതിരെയുള്ള ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ പുതിയ ശിക്ഷാനടപടിയെ ഞങ്ങള്‍ തിരസ്‌കരിക്കുന്നു.ക്യൂബന്‍ സ്ഥാപനങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി ക്യൂബക്കെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. 62 വര്‍ഷത്തിനു ശേഷവും ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാനുള്ള ഈ നീക്കത്തിന് വിജയിക്കാനായിട്ടില്ല.’ ക്യൂബ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ട്വീറ്റ് ചെയ്തു.