വിതരണം ചെയ്യുന്നത് “ബിജെപി വാക്‌സിന്‍ ” അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദം

ലക്നൗ: രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സിന്‍’ ആണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദത്തില്‍.

‘ബിജെപി നല്‍കുന്ന വാക്‌സിനെ എങ്ങനെ വിശ്വസിക്കും? ബിജെപി നല്‍കുന്ന വാക്‌സിന്‍ ഉപയോഗിച്ച്‌ ഞങ്ങള്‍ കുത്തിവയ്പ് എടുക്കില്ല.’ ഇതായിരുന്നു അഖിലേഷിന്റെ പ്രസ്താവന. അഖിലേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന് 1-1-2021 വെള്ളിയാഴ്ച വിദഗ്ധ സമിതി അനുമതി ശുപാര്‍ശ നല്‍കിയിരുന്നു. തുടർന്നാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് വിവാദ പ്രസ്താവന നടത്തിയത്.

Share
അഭിപ്രായം എഴുതാം