ഡല്‍ഹി: രാജ്യത്ത് പത്ത് ഷിപ്പ് ബോണ്‍ ഡ്രോണുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.ബയ് ഗ്ലോബല്‍ കാറ്റഗറിയുടെ കീഴിലെ തുറന്ന ലേലത്തിലൂടെയാണ് ഡ്രോണുകള്‍ വാങ്ങുന്നത്.
1,300 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.അമേരിക്കയുടെ കൈവശം നിന്നും രണ്ട് പ്രിഡേറ്റര്‍ ഡ്രോണുകള്‍ ലീസിനെടുത്തതിന് പിന്നാലെയാണ് ഷിപ്പ് ബോൺ ഡ്രോണുകൾ വാങ്ങുന്നത് .
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിപ്പ് ബോണ്‍ ഡ്രോണുകള്‍ വാങ്ങുന്നത്.
ഇവ ലഭ്യമായാല്‍ ഉടനെ നിരീക്ഷണത്തിനായി യുദ്ധകപ്പലുകളിൽ വിന്യസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മഡഗാസ്‌കര്‍ മുതല്‍ മലാക്ക വരെ നിരീക്ഷണത്തിന് ഇവ കൊണ്ട് സാധ്യമാകുമെന്ന് നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു
അമേരിക്കയുടെ പക്കല്‍ നിന്നും സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
.