പുലർച്ചെ മൂന്നിന് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഹോട്ടൽ ജീവനക്കാരൻ പിടിയില്‍

കോഴിക്കോട്: ഓമശേരിയിലൂടെ പുലര്‍ച്ചെ മൂന്നുമണിക്ക് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍.

31-12-2020 വ്യാഴാഴ്ച പുലർച്ചെയാണ് പർദ്ദ ധരിച്ച് യാത്ര ചെയ്ത പുരുഷൻ പിടിയിലായത്. ഇയാൾ ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണൻ ആണെന്ന് പോലീസ് അറിയിച്ചു.

ഇയാൾക്ക് പിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാർക്ക് സംശയം തോന്നിയതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കാർ യാത്രക്കാർ സ്ക്കൂട്ടറിനെ പിന്തുടർന്നു. സ്‌കൂട്ടറിനെ മറികടന്ന് നോക്കിയപ്പോള്‍ മുന്നില്‍ പോവുന്ന യാത്രക്കാരി പെണ്‍വേഷം കെട്ടിയ പുരുഷൻ ആണെന്ന് വ്യക്തമായി.

സ്ത്രീ വേഷധാരിയായ ആൾ പര്‍ദയും ഷാളുമായിരുന്നു ധരിച്ചിരുന്നത്. മാസ്‌കും ഉണ്ടായിരുന്നു. കാർ യാത്രക്കാർ കാറില്‍ വെച്ചു തന്നെ സ്‌കൂട്ടറിന്റെ ഫോട്ടോയും എടുത്തു. തുടർന്ന് പോലീസെത്തി ബാലകൃഷ്ണനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പെൺവേഷം കെട്ടിയതിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →