നാലു കിലോയിലധികം സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചു പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച്‌ അഞ്ച് പേർ അറസ്റ്റിൽ. 4.269 കിലോ വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം . കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

തഞ്ചാവൂർസ്വദേശിയിൽ നിന്ന് 765 ഗ്രാമും, ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും, പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട സ്വദേശിയിൽ നിന്ന് 1061 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →