രാജ്‌കോട്ട് എയിംസിന് ഡിസംബര്‍ 31ന് പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിലെ എയിംസിന് 2020 ഡിസംബര്‍ 31 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി തറക്കല്ലിടും. ഗുജറാത്ത് ഗവര്‍ണര്‍, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എന്നിവരും തദ്ദവസരത്തില്‍ സംബന്ധിക്കും.
 

പദ്ധതിക്ക് വേണ്ടി 201 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണത്തിന് 1195 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 2022 മദ്ധ്യത്തോടെ പൂര്‍ത്തിയാകുകയും ചെയ്യും.  750 കിടക്കകളുള്ള അത്യന്താധുനിക ആശുപത്രിയില്‍ 30 കിടക്കകളുള്ള ഒരു ആയുഷ്‌ ബ്ലോക്കും ഉണ്ടാകും. ഇവിടെ 125 എം.ബി.ബി.എസ് സീറ്റുകളും 60 നഴ്‌സിംഗ് സീറ്റുകളും ഉണ്ടാകും.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1684406

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →