പുരോഹിതൻമാരുടെ അതിക്രമങ്ങളിൽ പ്രതിഷേധം, കത്തോലിക്ക വിശ്വാസിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

ആലപ്പുഴ: പുരോഹിതര്‍ സഭാ വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും മേല്‍ നടത്തിവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കത്തോലിക്ക വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ അടക്കാതെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

പ്രായാധിക്യത്താല്‍ മരിച്ച ചേന്നംപള്ളിപ്പുറം വെളീപ്പറമ്പില്‍ വര്‍ക്കി മത്തായി(83)യുടെ ശവസംസ്കാരച്ചടങ്ങാണ് വികാരിയെ ഒഴിവാക്കി വീട്ടുവളപ്പില്‍ നടത്തിയത്. 24-12-2020 വ്യാഴാഴ്ചയാണ് സംഭവം.

ഒരുസംഘം പുരോഹിതര്‍ സഭാ വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും മേല്‍ നടത്തിവരുന്ന അതിക്രമങ്ങൾ, ലൈഗീക ചൂഷണങ്ങൾ, മൃതദേഹങ്ങളോടുള്ള അനാദരവ് എന്നിവയോടുള്ള പ്രതിഷേധ മറിയിക്കാനായി ഓപ്പണ്‍ ചര്‍ച്ച്‌ മൂവ്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം.

വീട്ടില്‍ നടത്തിയ ശുശ്രൂഷാകര്‍മത്തില്‍ ഓപ്പണ്‍ ചര്‍ച്ച്‌ മൂവ്മെന്റ് ചെയര്‍മാന്‍ റെജി ഞള്ളാനി, വിവിധ ജില്ലകളിലെ ഭാരവാഹികളായ ജോസി സെബാസ്റ്റ്യന്‍, ഒ.ഡി. കുര്യാക്കോസ്, എം.എല്‍. അഗസ്തി തുടങ്ങിയവരാണ് സഹകാര്‍മികരായത്.

പുരോഹിതരുടെ ഇരകളായി തീരേണ്ടി വന്നവർക്കുള്ള സമര്‍പ്പണമാണ് പിതാവിന്റെ മൃതശരീരം പള്ളി സെമിത്തേരിയിൽ അടക്കാതെ വീട്ടുവളപ്പില്‍ ദഹിപ്പിക്കാൻ ഈ തീരുമാനിച്ചതിന് പിന്നിലെന്ന് മകന്‍ ജിമ്മി പറഞ്ഞു.

ഒരു ഇടവക അംഗത്തിന്റെ മൃതശരീരം ശുശ്രൂഷകൾ നിർവഹിച്ച് വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നത് കത്തോലിക്കാസഭയില്‍ ആദ്യത്തെ സംഭവമാണ്. ഇത് സഭയില്‍ വലിയൊരു സാമൂഹികപരിഷ്‌കരണത്തിനും നവീകരണത്തിനും തുടക്കം കുറിയ്ക്കാനിടയാക്കുമെന്ന് ഓപ്പണ്‍ ചര്‍ച്ച്‌ മൂവ്‌മെന്റ്. ചെയര്‍മാന്‍ റെജി ഞള്ളാനി പ്രസ്താവനയില്‍ പറഞ്ഞു.

എന്നാൽ ഇടവകയുമായി 2012 മുതൽ നില നിൽ വഴിത്തര്‍ക്കമാണ് വീട്ടുവളപ്പിലെ ശവസംസ്കാരത്തിന് കാരണമായതെന്നാണ് ഇടവക വികാരി ഫാ. ജേക്കബ് കൊഴുവള്ളില്‍ പറയുന്നത്.മരിക്കുന്നതിന്റെ തലേന്നാള്‍ വീട്ടിലെത്തിയ താന്‍ വിശുദ്ധജലം നല്‍കിയിരുന്നു. മരണ വിവരമറിഞ്ഞെത്തി കര്‍മങ്ങൾ ചെയ്തിരുന്നു. വീട്ടില്‍ സംസ്കരിക്കുമെന്നറിഞ്ഞപ്പോൾ സ്വന്തം ഇടവകപ്പള്ളിയുമായി തര്‍ക്കമുണ്ടെങ്കില്‍ മറ്റേതെങ്കിലും പള്ളിയില്‍ ശവസംസ്കാരം നടത്താനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞിരുന്നതായി വികാരി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →