തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി സുനില്‍ മൊണ്ടാലിനു നേരെ കല്ലേറും കരിങ്കോടി പ്രതിഷേധവും

കൊല്‍ക്കത്ത: കഴിഞ്ഞയാഴ്ച തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ എംപി സുനില്‍ മൊണ്ടാലിനു നേരെ കൊല്‍ക്കത്തയില്‍ കല്ലേറും കരിങ്കോടി പ്രതിഷേധവും നടന്നു. മൊണ്ടാല്‍ ഹേസ്റ്റിംഗ്‌സിലെ ബിജെപി പാര്‍ട്ടി ഓഫീസിലേക്ക് പോകുമ്പോഴാണ് സംഭവം. ചില ടിഎംസി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു. ബിജെപി ഓഫീസിലേക്ക് പോകുന്നത് തടയാന്‍ അവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും വാഹനത്തിന് നേരെ കല്ലെറിയുകയുമായിരുന്നുവെന്ന് ബിജെപി എംപി അര്‍ജുന്‍ സിംഗ് ആരോപിച്ചു.ഇതിനിടെ ബിജെപി പ്രവര്‍ത്തകരും ടിഎംസി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൊണ്ടാലിന്റെ കാര്‍ സുരക്ഷിതമായി കടന്നുപോയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →