ബീജിങ്: ചന്ദ്രനില്‍ തിരിച്ചറിയാത്ത 1.09 ലക്ഷത്തിലധികം ഇംപാക്ട് ഗര്‍ത്തങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ചൈനയുടെ ചാന്ദ്ര ഉപഗ്രഹങ്ങളായ ചാങ് -1, ചാങ് -2 എന്നിവ നല്‍കിയ വിവരങ്ങളാണ് പുതിയ കണ്ടെത്തലിന് വഴി വച്ചിരിക്കുന്നത്.18,996 വര്‍ഷം പഴക്കമുള്ള എട്ട് കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഗര്‍ത്തങ്ങളാണിവ. ജിലിന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതല സവിശേഷതകള്‍ വ്യക്തമാക്കുന്ന ഇംപാക്റ്റ് ഗര്‍ത്തങ്ങളാണിവ.ഈ ഗര്‍ത്തങ്ങള്‍ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നവയാണ്. ട്രാന്‍സ്ഫര്‍ ലേണിംഗ് രീതി ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ ഗര്‍ത്തങ്ങള്‍ തിരിച്ചറിയാനും പ്രായം കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. ചൈനയിലെ ചാങ് -1 (ചാങ് -1), ചാങ് -2 (ചാങ് -2) ചന്ദ്ര വാഹനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ശാസ്ത്രജ്ഞര്‍ തങ്ങളുടെ പഠനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ചന്ദ്രനെക്കുറിച്ചുള്ള ഗവേഷണത്തിന് ഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഡാറ്റ വളരെ പ്രധാനമാണെന്ന് ജിലിന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ യാങ് ചെന്‍ പറഞ്ഞു.
ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവയുടെ പതനം മൂലമാണ് ഇത്തരത്തില്‍ ഗര്‍ത്തങ്ങളാല്‍ ചന്ദ്രോപരിതലത്തിലുണ്ടാവുന്നത്. ഒരു ദൂരദര്‍ശിനി വഴി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ 1 കിലോമീറ്ററെങ്കിലും വ്യാസമുള്ള 30000ല്‍ അധികം ഗര്‍ത്തങ്ങള്‍ ചന്ദ്രനില്‍ കാണാവുന്നതാണ്. എന്നാല്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്നും കുറച്ചുകൂടി അടുത്ത് കാണാവുന്ന ദൃശ്യത്തില്‍ കുറേക്കൂടി അധികം ചെറിയ ഗര്‍ത്തങ്ങളും ദൃശ്യമാണ്. ഇവയില്‍ പലതും നൂറുകണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതും അവിടത്തെ ഭൗതിക ഘടനയുടെ പ്രത്യേകതയും നിമിത്തമാണ് ഇവ കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ നിലകൊള്ളുന്നത്