2025 ൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബ്രിട്ടീഷ് ഏജൻസി, 2028 ഓടെ ചൈന അമേരിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും

ലണ്ടൻ: 2020 ൽ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി പിന്നോട്ട് നീങ്ങിയ ഇന്ത്യ 2025 ൽ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും 2030 ൽ മൂന്നാം സ്ഥാനത്തെത്തുമെന്നും ബ്രിട്ടീഷ് ഏജൻസിയായ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ).

2028 ഓടെ ചൈന അമേരിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നും സിഇബിആർ പറയുന്നു. 2019 ൽ ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെങ്കിലും 2020 ൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സിഇബിആർ പറയുന്നത് അനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021 ൽ 9 ശതമാനവും 2022 ൽ 7 ശതമാനവും വികസിക്കും. ഇന്ത്യ 2025 ൽ യുകെയെയും 2027 ൽ ജർമ്മനിയെയും 2030 ൽ ജപ്പാനെയും മറികടക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഒരു പ്രധാന ഘടകം കാർഷിക മേഖലയാണ്.

കോവിഡ് മഹാമാരിയുടെ ആഘാതം ഇന്ത്യയെ ഒരു പരിധിവരെ തകർത്തു. തൽഫലമായി 2020 ൽ അൽപം പിന്നോട്ട് പോയി. 2024 വരെ അത് തുടരും,” സിഇബിആർ 26/12/20 ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ കൂടുതൽ സാമ്പത്തികമായി വികസിക്കുമ്പോൾ വളർച്ച സ്വാഭാവികമായും മന്ദഗതിയിലാകും, വാർഷിക ജിഡിപി വളർച്ച 2035 ൽ 5.8 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

2030 കളുടെ ആരംഭം വരെ ജപ്പാൻ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി തുടരും. കോവിഡ് -19 പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തിന് മുമ്പുതന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വേഗത കുറയുകയായിരുന്നൂവെന്ന് സിഇബിആർ പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019 ൽ 10 വർഷത്തെ ഏറ്റവും താഴ്ന്ന 4.2 ശതമാനമായി കുറഞ്ഞു എജൻസി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →